കേരള സർവകലാശാല
ഒന്നാം വർഷ എം..എഡ് പ്രവേശനം 2024-2025
ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പ്രോസ്പെക്ടസ് വിശദമായി വായിച്ചതിനു ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക.
- കേരള സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ എം.എഡ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മന്റ് ക്വാട്ട, ഡിപ്പാർട്ടമെന്റ് ക്വാട്ട, ഭിന്ന ശേഷിയുള്ളവർ ഉൾപ്പടെ) ഏക ജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം.
- ഓൺലൈൻ അപേക്ഷാ ഫോറത്തിലെ എല്ലാ വിവരങ്ങളും ശ്രദ്ധയോടെയും കൃത്യതയോടെയും പൂരിപ്പിക്കുക.
- രജിസ്‌ട്രേഷൻ നടപടികളിലെ ആദ്യ ഘട്ടം അപേക്ഷാ നമ്പറും പാസ്സ്‌വേർഡും ജനറേറ്റ് ചെയ്യുക എന്നുള്ളതാണ്. ഇതിനായി https://admissions.keralauniversity.ac.in/ സൈറ്റിലെ M.Ed പേജ് എടുത്ത ശേഷം “ Click Here For Registration ” എന്നുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. ഇവിടെ അപേക്ഷാർത്ഥിയുടെ പേര്, ജനന തീയതി ലിംഗം, ഇ മെയിൽ ഐ.ഡി., എന്നീ വിവരങ്ങൾ ( പേര്, ജനന തീയതി എന്നിവ എസ്.എസ്.എൽ.സി സർട്ടിഫിക്കേറ്റിലേത് പോലെ ) നൽകി സബ്‌മിറ്റ് ചെയ്ത് അപേക്ഷാ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ലഭ്യമാക്കുക. ജനന തീയതി (dd/mm/yyyy ഫോർമാറ്റിൽ) ആയിരിക്കും ഡിഫോൾട്ട് പാസ്സ്‌വേർഡ് ആയി ലഭിക്കുന്നത്, ആയത് പ്രിൻറ് എടുത്ത് സൂക്ഷിക്കുക .
- അപേക്ഷാ നമ്പറും പാസ്സ്‌വേർഡും ജനറേറ്റ് ചെയ്തു കഴിഞ്ഞാൽ ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിലേക്കായി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. ഏഴ് ഘട്ടങ്ങളായാണ് അപേക്ഷാ ഫോറം പൂരിപ്പിക്കേണ്ടത്.
- വിദ്യാർഥിയുടെ പ്രൊഫൈൽ രജിസ്‌ട്രേഷൻ.
- കേരളീയൻ അല്ലാത്തവർ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരല്ല. ആയതിനാൽ കേരളീയനാണോ അല്ലയോ എന്ന വിവരം ( Are you Keralite? എന്ന ഭാഗത്ത്) “ആണ്”/”അല്ല” (Yes / No) എന്ന് കൃത്യമായി നൽകുക.
- ഓൺലൈൻ അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പർ പ്രവേശന നടപടികൾ പൂർത്തിയാകുന്നത് വരെ മാറ്റരുത്. പ്രവേശനത്തെ സംബന്ധിച്ച മെസ്സേജുകൾ ഈ നമ്പറിലേക്കാണ് അയക്കുന്നത്., ആയതിനാൽ വിദ്യാർത്ഥിയുടെയോ രക്ഷകർത്താവിന്റെയോ ഇ.മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ മാത്രം നൽകുക.
- ഇ.ഡബ്ല്യൂ.എസ്: (എക്കണോമിക്കലി വീക്കർ സെക്ഷൻ): മറ്റ് സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം ആണ്. വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രമാണ് ഈ സംവരണം ലഭിക്കാൻ ആവശ്യമായ രേഖ. ബി.പി.എൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ ഇതിനായി പരിഗണിക്കുന്നതല്ല.
- എസ്.ഇ.ബി.സി. സംവരണത്തിന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ആവശ്യമാണ് (ഒരു വർഷത്തെ കാലയളവിനുള്ളിലുള്ളത് ആയിരിക്കണം). നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തപക്ഷം ടി സംവരണാനുകൂല്യം ലഭിക്കുന്നതല്ല. ആയതിനാൽ ക്രീമിലെയർ സ്റ്റാറ്റസ് ശ്രദ്ധയോടെ നൽകേണ്ടതും പ്രസ്തുത സംവരണം ക്ലെയിം ചെയ്യുന്ന പക്ഷം നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്.
- എസ്.സി./ എസ്.ടി./ ഒ.ഇ.സി. മുതലായ സംവരണങ്ങൾക്കും, ഫീസ് ആനുകൂല്യങ്ങൾക്കും അർഹരായവർ അത് തെളിയിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന സമയം തന്നെ കയ്യിൽ കരുതേണ്ടതാണ്.
- Differenty Abled – ഭിന്നശേഷി ഉള്ളവർക്കായുള്ള സീറ്റിന് അപേക്ഷിക്കുന്നവർ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് (കാലാവധി 5 വർഷം) / സർക്കാർ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ രേഖ/പെര്മനെന്റ് ഡിസബിലിറ്റി കാർഡ് എന്നിവ കൈവശം സൂക്ഷിക്കണം. പെർമനെന്റ് ഡിസേബിൾഡ് ആയിട്ടുള്ള വിദ്യാർഥികൾക് അഞ്ചുവർഷ കാലയളവ് ബാധകമല്ല.
- അക്കാഡമിക് പ്രൊഫൈൽ രജിസ്‌ട്രേഷൻ.
- ബി . എഡ് / തത്തുല്യ കോഴ്സ് പാസ്സായ വർഷം, യൂണിവേഴ്സിറ്റി/ ബോർഡ്, സ്ട്രീം, രജിസ്റ്റർ നമ്പർ, ആകെ മാർക്കിന്റെ ശതമാനം ,എത്രാമത് തവണയാണ് പാസായത് എന്നിവ കൃത്യതയോടെ നൽകേണ്ടതാണ്.
- ഒന്നിൽ കൂടുതൽ ചാൻസുകൾ ഉപയോഗിച്ച് ബി . എഡ് / യോഗ്യത പരീക്ഷ പാസായവർ Number of Appearances എന്ന കോളത്തിൽ കൃത്യമായ വിവരം (എത്രാമത് തവണയാണ് പാസായത് എന്ന്) നൽകേണ്ടതാണ്. യോഗ്യതാ പരീക്ഷ പാസ്സാവാൻ എടുക്കുന്ന ഓരോ അധിക ചാൻസിനും ആനുപാതികമായി ഇൻഡക്സ് മാർക്കിൽ കുറവു വരുന്നതാണ്. അതിനാൽ ഈ വിവരം ശ്രദ്ധയോടെയും കൃത്യമായും നൽകേണ്ടതാണ്
- മറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബി.എഡ് ബിരുദം എം.എഡ് പ്രവേശനത്തിനുള്ള യോഗ്യതയാണ് എന്ന് തെളിയിക്കുന്ന കേരളസർവകലാശാലയുടെ യോഗ്യത സർട്ടിഫിക്കറ്റ് (എലിജിബിലിറ്റി സർട്ടിഫിക്കറ്റ്) പ്രസ്തുത വിദ്യാർഥികൾ അഡ്മിഷൻ സമയത്തു കോളേജിൽ ഹാജരാക്കണം. ഇത് മുൻകൂട്ടി കരുതിവയ്‌ക്കേണ്ടതാണ്.
- ഓപ്‌ഷനുകൾ നൽകുക.
- വിദ്യാർത്ഥികൾ മുൻകൂട്ടി ധാരണയുണ്ടാക്കി ലിസ്റ്റ് ചെയ്തു വച്ച കോളേജ് ഓപ്ഷനുകൾ മാത്രം ക്രമത്തിൽ നൽകുക.
- രജിസ്‌ട്രേഷൻ ഫീ അടക്കുക
- രജിസ്ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടയ്‌ക്കേണ്ടതാണ്. ഇതിനായി ഇന്റർനെറ്റ് ബാങ്കിങ്, ഗൂഗിൾ പേ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഫീസ് അടക്കുമ്പോൾ ട്രാൻസാക്ഷൻ എറർ എന്തെങ്കിലും ഉണ്ടായി അക്കൗണ്ടിൽ നിന്ന് തുക പോയിട്ടും വീണ്ടും ഫീസ് അടയ്ക്കാനുള്ള നിർദ്ദേശം ലഭിക്കുകയാണെങ്കിൽ സർവകലാശാല അഡ്മിഷൻ വിഭാഗവുമായി ഫോൺ/ഇമെയിൽ/whatsapp മുഖാന്തിരം ബന്ധപ്പെട്ട് മറുപടി ലഭിച്ച ശേഷം മാത്രം വീണ്ടും ഓൺലൈൻ പേയ്മെന്റിനു ശ്രമിക്കുക. മൾട്ടിപ്പിൾ പേയ്മെന്റ് നടന്നാൽ തുക റീഫണ്ട് ചെയ്യാൻ കാലതാമസം നേരിടുന്നതാണ്.
- ഫോട്ടോ, ഒപ്പ് എന്നിവ അപ് ലോഡ് ചെയ്യുക.
- ഫോട്ടോ, ഒപ്പ് എന്നിവ അപ് ലോഡ് ചെയ്യുമ്പോൾ നിശ്ചിത ഫോർമാറ്റിലും വലിപ്പത്തിലും മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.
- Photo with 150px X 200px (Width X Height), maximum 40kb, jpg format only
- Signature with 150px X 60px (Width X Height), maximum 40kb, jpg format only
- ആപ്ലിക്കേഷൻ വെരിഫൈ ചെയ്യുക.
- നൽകിയ വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധയോടു കൂടി വായിക്കുക. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് മുൻപായി ആവശ്യമെങ്കിൽ വേണ്ട തിരുത്തലുകൾ വരുത്താവുന്നതാണ്.
- പ്രിന്റൗട്ട് എടുക്കുക.
- രജിസ്‌ട്രേഷൻ പൂർത്തിയായാൽ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
- പ്രൊഫൈൽ പാസ്സ്‌വേർഡ് മാറ്റുക.
- അപേക്ഷാർത്ഥിയുടെ പ്രൊഫൈലിന്റെ ദുരുപയോഗം തടയുന്നതിനും പാസ്സ്‌വേർഡിന്റെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനും രെജിസ്ട്രേഷൻ പൂർത്തിയായ ഉടൻ നിർബന്ധമായും പാസ്സ്‌വേർഡ് മാറ്റേണ്ടതാണ് .
- അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്നത് വരെ അപ്ലിക്കേഷൻ നമ്പറും പാസ്സ് വേർഡും ആവശ്യമായതിനാൽ ഇവ ഓർത്തിരിക്കേണ്ടതാണ്. അലോട്ട്മെന്റ് പരിശോധിക്കാനും തുടർ നടപടികൾക്കും ഇവ ആവശ്യമാണ്.
ശ്രദ്ധിക്കേണ്ടവ
- വിദ്യാഭ്യാസ യോഗ്യത, സംവരണം. ഗ്രേസ് മാർക്കുകൾ മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന സമയം തന്നെ കയ്യിൽ കരുതേണ്ടതാണ് (ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരം പ്രോസ്പെക്ടസിൽ പേജ് നം: 11ൽ നൽകിയിട്ടുണ്ട്.). പ്രവേശനം ലഭിച്ചാൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കൂടുതൽ സമയം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
അലോട്ട്മെന്റ്
ജനറൽ ,കമ്മ്യുണിറ്റി ക്വാട്ട, മറ്റു റിസർവേഷൻ സീറ്റുകളിലേക്കുള്ള അഡ്മിഷൻ മുൻകൂട്ടി നിശ്ചയിക്കുന്ന വേദിയിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് മുഖാന്തരം നടത്തുന്നതാണ്. സ്ഥലം തീയതി എന്നിവ പത്രക്കുറിപ്പ് വഴിയും സർവകലാശാല വെബ് സൈറ്റ് വഴിയും അറിയിക്കുന്നതാണ്.
ഡി.പി.ഐ.(DPI) യിൽ നിന്നും ലഭിക്കുന്ന അന്തിമ ലിസ്റ്റ് പ്രകാരമായിരിക്കും ഡിപ്പാർട്ട്മെന്റ് ക്വാട്ടയിലെ (Government College Thycaud) ഒരു സീറ്റിലേക്കുള്ള അഡ്മിഷൻ നടത്തുന്നത്.
ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട അതാത് സമയത്തെ മറ്റ് നിർദ്ദേശങ്ങൾ പത്രക്കുറിപ്പായി നൽകുന്നതാണ്. ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9188524612 (Watsapp/Call), എന്ന നമ്പറിലോ bedadmission@keralauniversity.ac.in എന്ന ഇ.മെയിൽ ഐഡിയിലോ ബന്ധപ്പെടുക.
വിശദ വിവരങ്ങൾക്ക് അഡ്മിഷൻ വെബ്‌സൈറ്റിൽ (https://admissions.keralauniversity.ac.in/) നൽകിയിട്ടുള്ള പ്രോസ്പെക്ട്സ് പരിശോധിക്കുക |