ലാബ് റിപ്പോർട്ട് – പ്രവീൺ പ്രഭ
24/11/2019Dreams – Vinny Catharine Sam
24/11/2019

അമ്മ തന്ന മയിൽപീലി
പ്രസവിക്കുന്നത് നോക്കി
ദിവസങ്ങൾ ഞാൻ എണ്ണിനീക്കി.
ഇനിയും പിറക്കാത്ത
കുഞ്ഞിന്റെ അധരങ്ങളിൽ
ഞാൻ മെല്ലെ മെല്ലെ ചുംബിച്ചു,
താമര കണ്ണുകളിൽ കണ്മഷി പുരട്ടി, തുമ്പപ്പൂ
മുഖത്തു പൗഡർ പൂശി
പിന്നെ വളർച്ചയുടെ പടികൾ ഓരോന്നായി സ്വപനം കണ്ടു…..
പെട്ടെന്ന് പിറകിൽ നിന്നവൾ ഓർമിപ്പിച്ചു
“ഇവൾ വന്ധ്യയാണെന്ന് “
അമ്മ തന്ന മയിൽപീലി,
മനസ്സിൽ ഒരു പ്രതീക്ഷ…
കാരണം “വിശ്വാസം അതല്ലേ എല്ലാം “.
Meriya cheriyan.